സൗത്ത് കരോലിന: എഡ്ജ്ഫീൽഡ് റോഡിലുള്ള സ്പ്രിന്റ് കൺവീനിയൻസ് സ്റ്റോറിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. പ്രതിയെ പോലീസ് വെടിവച്ച ശേഷം കീഴ്പ്പെടുത്തി.
മരിച്ച രണ്ട് പേരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ച ശേഷം പുറത്തുവിടുമെന്ന് എയ്കിൻ കൗണ്ടി കൊറോണർ ഡാരിൽ എബ്ൾസ് അറിയിച്ചു.
അന്വേഷണം സൗത്ത് കാരോലൈന ലോ എൻഫോഴ്സ്മെന്റ് ഡിവിഷൻ ഏറ്റെടുത്തിട്ടുണ്ട്.